India

കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്ന് വീണ്ടെടുക്കാന്‍ വീണ്ടും ശ്രമം

ന്യൂഡല്‍ഹി ● ലോകത്തിന്റെ ഏറ്റവും വലിയ വജ്രങ്ങളില്‍ ഒന്നായ കോഹിന്നൂര്‍ രത്നം ബ്രിട്ടണില്‍ നിന്നും തിരികെയെത്തിക്കാന്‍ ഇന്ത്യ വീണ്ടും ശ്രമം ഊര്‍ജിതമാക്കി. ഇക്കാര്യം ഉന്നയിച്ച് ഇന്ത്യ വീണ്ടും ബ്രിട്ടനെ സമീപിക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സാംസ്‌കാരിക മന്ത്രി മഹേഷ്‌ ശര്‍മ, കാബിനറ്റ്‌ സെക്രട്ടറി പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ ഇന്ത്യ അടുത്തമാസം വീണ്ടും ബ്രിട്ടനെ സമീപിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബ്രിട്ടണിലെ ടവര്‍ ഓഫ് ലണ്ടനിലാണ് കോഹിന്നൂര്‍ രത്നം പതിച്ച രാജകിരീടം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കോഹിന്നൂര്‍ രത്നം വിട്ടുതന്നാല്‍ ലണ്ടനിലെ വിവിധ മ്യൂസിയങ്ങളിലുള്ള വസ്തുക്കളില്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കില്ല എന്ന വ്യവസ്ഥയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ സാധ്യതയും യോഗം ചര്‍ച്ചചെയ്തു. 45 മിനിറ്റ് നീണ്ട യോഗം കോഹിന്നൂര്‍ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് വിട്ടു.

വജ്രം മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും പഞ്ചാബ് ഭരണാധികാരികള്‍ ബ്രിട്ടണ് സമ്മാനമായി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് തിരിച്ചെത്തിക്കാന്‍ സാങ്കേതിക തടസങ്ങളുണ്ട്. എന്നാല്‍ അതിന് ശ്രമിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. 14 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കണ്ടെത്തിയ കോഹിന്നൂര്‍ രത്നത്തിന് കോടികളുടെ വിലമതിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button