NewsInternational

ബലൂണില്‍ ലോകം ചുറ്റിയത് 11 ദിവസം; റെക്കോര്‍ഡ് സൃഷ്ടിച്ച് 65 കാരന്‍

പെര്‍ത്ത്: വായു നിറച്ച് ബലൂണില്‍ ലോകം പതിനൊന്ന് ദിവസം ചുറ്റി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 65 കാരനായ ഫെഡര്‍ കോനിയുഖോവ് എന്ന സാഹസികന്‍. ബലൂണില്‍ ലോകസഞ്ചാരം നടത്തിയ ഈ റഷ്യന്‍ സാഹസിക സഞ്ചാരി സുരക്ഷിതമായി ദൗത്യം പൂര്‍ത്തിയാക്കി. ഒറ്റയ്ക്ക് ബലൂണില്‍ ലോകത്തെ വലംവച്ച ഫെഡര്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ഒരു സ്വകാര്യവ്യക്തിയുടെ കൃഷിസ്ഥലത്താണ് സഞ്ചാരം അവസാനിപ്പിച്ചത്.

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ നഗരമായ പെര്‍ത്തില്‍ നിന്നും ജൂലൈ പന്ത്രണ്ടിനായിരുന്നു ഫെഡറിന്റെ യാത്ര ആരംഭിച്ചത്. ഇദ്ദേഹത്തിന് സഹായവുമായി ആറോളം ഹെലികോപ്റ്ററുകള്‍ പിന്തുടരുകയും ചെയ്തിരുന്നു.അമേരിക്കന്‍ സാഹസിക യാത്രികന്‍ സ്റ്റീവ് ഫോസെറ്റ് 2012ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഫെഡര്‍ തകര്‍ത്തത്.34000 കിലോമീറ്റര്‍ ആണ് ഫെഡര്‍ സഞ്ചരിച്ചത്. സ്റ്റീവ് ഫോസെറ്റ് 13 ദിവസവും എട്ട് മണിക്കൂറുകളുമെടുത്തായിരുന്നു ലോകം ചുറ്റിയത്. ഏകദേശം 33,000 കിലോമീറ്റര്‍ നീളുന്നതായിരുന്നു സ്റ്റീവിന്റെ യാത്ര.

shortlink

Post Your Comments


Back to top button