IndiaNews

സര്‍ക്കാര്‍ ആസ്പത്രിയിൽ വൈദ്യുതി നിലച്ചു; നവജാത ശിശുക്കൾ ഉൾപ്പെടെ 21 മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് 21 മരണം. മരിച്ചവരില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ വൈകിയാണ് പുറത്തുവന്നത്. വൈകിട്ട് മൂന്നുമണിയോടെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചെങ്കിലും ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് ജനറേറ്ററും തകരാറിലാവുകയായിരുന്നു.

തെലങ്കാനയിലെ 10 ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഈ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുന്നത്. സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആസ്പത്രിയിലേക്കുള്ള വൈദ്യുതി നല്‍കുന്നത്. സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസത്തിന് കാരണമായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button