India

114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും

ചെന്നൈ : 114 കിലോമീറ്റര്‍ റെയില്‍പ്പാത ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തിരുത്തിയെഴുതും. തമിഴ്‌നാട്ടില്‍ രാമേശ്വരത്തു നിന്നു മാനാമധുര വരെയുള്ള 114 കിലോമീറ്റര്‍ റെയില്‍പ്പാത രാജ്യത്തെ ആദ്യ ഹരിത റെയില്‍ ഇടനാഴിയായി കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നു പ്രഖ്യാപിക്കും.

ട്രെയിനില്‍ നിന്നു പാളത്തിലേക്കു മനുഷ്യ വിസര്‍ജ്യം പുറന്തള്ളാത്ത പാതയായിരിക്കും ഇത്. ഇതുവഴിയുളള 10 ട്രെയിനുകളിലെ 286 കോച്ചുകളിലും ജൈവ ശുചിമുറി സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായാണു രാമേശ്വരം മാനാമധുര പാത ഹരിത ഇടനാഴിയാകുന്നത്. ചെന്നൈ സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിന്നു വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും ഉദ്ഘാടനം. ഓഖ-കനലാസ് ജംക്ഷന്‍ (141 കിമീ), പോര്‍ബന്തര്‍-വന്‍സ്ജാലിയ (34 കിമീ), ജമ്മു- കത്ര (78 കിമീ) പാതകളും ഉടന്‍ തന്നെ ഹരിത ഇടനാഴികളാകും. ഇതിനു വേണ്ടി 35 ട്രെയിനുകളിലെ 1110 കോച്ചുകളില്‍ ജൈവ ശുചിമുറികള്‍ സ്ഥാപിക്കും. എല്ലാ ട്രെയിനുകളിലും 2019 സെപ്റ്റംബറിനകം ജൈവ ശുചിമുറി ഉറപ്പാക്കാനാണു റെയില്‍വേ ലക്ഷ്യമിടുന്നത്.

shortlink

Post Your Comments


Back to top button