ന്യൂഡല്‍ഹി ; കമ്പനികള്‍ക്കുള്ള പാന്‍ രജിസ്‌ട്രേഷനുകള്‍ ഇനി ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാം.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള അപേക്ഷ സമര്‍പ്പിച്ചാലാണ് 24 മണിക്കൂറിനുള്ളില്‍ ഇത് ലഭിക്കുകയെന്ന് ആദ്യ നികുതി വകുപ്പ് അറിയിച്ചു.
ആധാര്‍ അധിഷ്ഠിത ഇ-സിഗ്നേച്ചര്‍ സൗകര്യമുണ്ടെങ്കില്‍ വ്യക്തികള്‍ക്കുള്ള പെര്‍മന്റ് അക്കൗണ്ട് നമ്പറും ഇനി വേഗത്തില്‍ ലഭിയ്ക്കും.
പാന്‍ സേവനദാതാക്കളായ എന്‍.എസ്.ഡി.എല്‍ ഇ-ഗവേണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, യു.ടി.ഐ എന്നിവയുടെ പോര്‍ട്ടലുകളില്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിലൂടെയാണ് കമ്പനികള്‍ക്കുള്ള പാന്‍, ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ എന്നിവ അപേക്ഷിക്കന്‍ കഴിയുക.
അപേക്ഷ സമര്‍പ്പിച്ചത് കൃത്യമാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പാന്‍ നമ്പറുകള്‍ ലഭ്യമാകുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി
Post Your Comments