
ഗാസിയാബാദ്● യു.പിയിലെ ഗാസിയാബാദില്‍ അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ ഒരുകൂട്ടം ആളുകൾ ചേർന്നു തല്ലിക്കൊന്നു. കമലേഷ് എന്ന 21കാരനാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി കമലേഷിന് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീയുടെ ഭർത്താവ് രമേശ് ഉള്‍പ്പടെ നാലു പേർ ചേര്‍ന്ന് കമലേഷിനെ ആക്രമിച്ചത്. കമലേഷിന്റെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റു രണ്ട് പേർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Post Your Comments