
ദുബായ് ● ദുബായില്‍ കടലില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിനിടെ മലയാളി മുങ്ങി മരിച്ചു. സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്ന് ചുല്ലോപ്പിള്ളിയില് ജോര്‍ജ് സി.ജോസഫ് (49) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ അല്‍ മംസാര്‍ ബീച്ചിലായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു. ഇതിനിടെ മകന് കടല്തിരയില് അകപ്പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി കടലില്‍ ചാടിയ ജോര്‍ജ്ജ് മുങ്ങിപ്പോകുകയായിരുന്നു.
ഫാര്‍മസിസ്റ്റ് ആയി ജോലി നോക്കുകയായിരുന്ന ജോര്‍ജ്ജ് കഴിഞ്ഞ 15 വര്‍ഷമായി യു.എ.ഇയിലുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കടലില്‍ മുങ്ങിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി ദുബൈയില്‍ മുങ്ങിമരിച്ചു. ദുബൈയില്‍ ഫാര്‍മസിസ്റ്റ് ആയ വയനാട് സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്ന് ചുല്ലോപ്പിള്ളിയില് ജോര്‍ജ് സി.ജോസഫ് (49) ആണു ദാരുണമായി മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു. ഷൈനി ജോര്‍ജാണു ഭാര്യ. മക്കള്‍: ആന്‍സി ശോശ ജോര്‍ജ്, അഹില്‍ ജോസഫ് ജോര്‍ജ് എന്നിവര്‍ മക്കളാണ്.
Post Your Comments