ന്യൂഡല്‍ഹി : പാര്‍ലമെന്റിനകത്തേയ്ക്ക് സുരക്ഷാസംവിധാനങ്ങളിലൂടെ കയറിപോകുന്നതിന്റെ വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലിട്ട ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് മാനിനെതിരെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമായ ഭഗവന്ത് സംഭവത്തില്‍ മാപ്പ് പറഞ്ഞെങ്കിലും നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. ഭഗവന്തിനെതിരെ ഡല്‍ഹി പൊലീസ് കേസ് എടുത്തു.
ഭഗവന്തിന്റെ വാഹനം പാര്‍ലെമെന്റിലെ ബാരിക്കേഡുകള്‍ കടന്ന് അകത്ത്കയറുന്നത് മുതലുള്ള ദൃശ്യങ്ങളാണ് 12 മിനിറ്റ് വരുന്ന വീഡിയോയിലുള്ളത്.
ഇത് തുടര്‍ന്ന് സംഭവം വിവാദമായപ്പോള്‍ താന്‍ ഇനിയും ഇതുപോലെ ചെയ്യുമെന്ന് ഭഗവന്തിന്റെ പ്രസ്താവന പ്രതിഷേധം ആളിക്കത്തിച്ചു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എം.പി. മാപ്പ് പറയുകയായിരുന്നു.
Post Your Comments