Life Style

പങ്കാളി ചതിയ്ക്കുമോ, അത് സോഡിയാക് സൈന്‍ പറയും

സോഡിയാക് സൈന്‍ എല്ലാവര്‍ക്കുമുണ്ടാകും. ജനിച്ച മാസം നോക്കിയാണ് ഇത് തീരുമാനിയ്ക്കുന്നത്. ഒരാളുടെ സോഡിയാക് സൈന്‍ അയാളുടെ സ്വഭാവത്തിലും ഭാവിയിലുമെല്ലാം വളരെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്.

സോഡിയാക് സൈന്‍ പ്രകാരം ഒരാളുടെ പങ്കാളി, അല്ലെങ്കില്‍ നിങ്ങള്‍ പങ്കാളിയെ ചതിയ്ക്കുമോയെന്നറിയൂ,

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ പങ്കാളിയ്ക്കു മേല്‍ എപ്പോഴും ഒരു കണ്ണു സൂക്ഷിയ്ക്കുന്നയാളായിരിയ്ക്കും. പങ്കാളി ആദ്യപരിഗണന നല്‍കിയില്ലെങ്കില്‍ ഗുഡ്‌ബൈ പറഞ്ഞു പിരിയുന്നവര്‍.

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ ഒരു ബന്ധം ജീവിതകാലം മുഴുവന്‍ കൊണ്ടുപോകുന്ന വിഭാഗത്തില്‍ പെട്ടവരാണ്. ബന്ധത്തില്‍ വിശ്വസ്തര്‍. എന്നാല്‍ ലൈംഗികതാല്‍പര്യം കൂടുതലുള്ളതുകൊണ്ടുതന്നെ ചിലപ്പോള്‍ മറ്റുള്ളവരിലേയ്ക്കു തിരിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ അസ്വസ്ഥത കൂടുതലുള്ളവരാണ്. ഇതുകൊണ്ടുതന്നെ തന്റെ പങ്കാളിയില്‍ നിന്നും തനിയ്ക്കു ലഭിയ്ക്കുന്നില്ലെന്നു കരുതി അപരിചിതരില്‍ പോലും വിശ്വാസമര്‍പ്പിയ്ക്കുന്നവര്‍. അതായത് ഇത്തരക്കാര്‍ പങ്കാളിയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിയ്ക്കുന്നു.

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ ഇമോഷണല്‍ സ്വഭാവം കൂടുതലുള്ളവരായിരിയ്ക്കും. ഒരു ബന്ധത്തില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ താല്‍പര്യം കൂടുതലുള്ളവര്‍. ചതിയ്ക്കാനുള്ള മനോഭാവമില്ലാത്തവര്‍.

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ധൈര്യശാലികളും പങ്കാളികളോട് വിശ്വസ്തരുമായിരിയ്ക്കും. പങ്കാളികളില്‍ നിന്നും തിരിച്ചും ഇതുതന്നെ പ്രതീക്ഷിയ്ക്കുന്നവര്‍. പങ്കാളി ചതിച്ചാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിയ്ക്കുന്നവര്‍.

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ പ്രായോഗികത കൂടുതലുള്ളവരായിരിയ്ക്കും. പങ്കാളിയോട് വിശ്വസ്തത പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ഇവര്‍ക്ക് ചിലപ്പോള്‍ പ്രലോഭനങ്ങളുമുണ്ടായേക്കാം.

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ സൗന്ദര്യാരാധകരാണ്. ഇതുകൊണ്ടുതന്നെ ശൃംഗാരികളും, ഇതുകൊണ്ടുതന്നെ ചതിയ്ക്കാന്‍ മനസുള്ളവരും. ഇമോഷണല്‍ ചതിയായിരിയ്ക്കും കൂടുതല്‍.

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ മയക്കാന്‍ കഴിവുള്ളവരായിരിയ്ക്കും. എന്തിനോടും എല്ലാവരോടും ആകര്‍ഷണം തോന്നുന്നവര്‍. എന്നാല്‍ ബന്ധത്തില്‍ സുരക്ഷിതത്വം ആഗ്രഹിയ്ക്കുന്നവരും. പങ്കാളികളോട് വിശ്വസ്തത പുലര്‍ത്തുന്ന ഇവര്‍ പൊതുവെ ചതിയ്ക്കാത്തവരുമാണ്.

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ പങ്കാളിയില്‍ നിന്നും തങ്ങള്‍ക്കു വേണ്ടതു ലഭിയ്ക്കില്ലെന്നു തോന്നുമെങ്കില്‍ മറ്റുള്ളവരെ തേടാന്‍ മടിയ്ക്കാത്തവര്‍.

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ വിശ്വസ്തരും ആശ്രയിക്കാനാകുന്നവരുമായിരിയ്ക്കും. എന്നാല്‍ അതേ സമയം തന്നെ പല പ്രണയങ്ങള്‍ കണ്ടെത്തുവാന്‍ മടിയ്ക്കാത്തവരും. ഒരാള്‍ക്കൊപ്പം മാത്രം ജീവിതം ചെലവഴിയ്ക്കാന്‍ മടിയുള്ളവര്‍.

അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ സത്യസന്ധരും വാത്സല്യശീലമുള്ളവരുമാണ്. എങ്കിലും പ്രവചിയ്ക്കാനാവാത്ത സ്വഭാവം കാരണം ചിലപ്പോള്‍ ശൃംഗാരസ്വഭാവത്തിലേയ്ക്കും തിരിയാം. എന്നാല്‍ അടിസ്ഥാനപരമായി ഒരു പുരുഷന്‍ അല്ലെങ്കില്‍ ഒരു സ്ത്രീ വിഭാഗത്തില്‍ പെട്ടവര്‍.

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ വിശ്വസ്തരും അനുകമ്പയുള്ളവരുമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ ബന്ധത്തില്‍ ഉറച്ചു നില്‍ക്കുന്നവരും. ഒരു നിവൃത്തിയുമില്ലാത്ത സാഹചര്യത്തില്‍ മാത്രം പിന്‍മാറുന്നവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button