Kerala

ആദിവാസി യുവതികളെ പീഢിപ്പിച്ചതായി പരാതി

കല്‍പ്പറ്റ : വയനാട് വെള്ളമുണ്ടയില്‍ ആദിവാസി യുവതികളെ പ്രദേശവാസികള്‍ പീഢിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം പുലര്‍ച്ച വീട്ടിലെത്തിയ രണ്ടുപേര്‍ കത്തികാട്ടി വീട്ടിലുള്ള പുരുഷന്‍മാരെ പുറത്താക്കി മര്‍ദ്ധിച്ചതിനു ശേഷം യുവതികളെ പിഢിപ്പിച്ചുച്ചെന്നാണ് പരാതി നല്‍കിയത്. പരാതിയില്‍ എസ്എംഎസ് ഡിവൈഎസ്പി കേസെടുത്ത് അന്വേഷണമാരംഭിച്ചു.

എന്നാല്‍ യുവതികള്‍ മൊഴി മാറ്റി പറയുന്നതിനാല്‍ പ്രതികളെ അറസ്റ്റു ചെയ്യാനാവുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. പ്രാഥമിക ഘട്ടമെന്ന നിലയില്‍ രണ്ടുപേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികള്‍ മൊഴിമാറ്റി പറയുന്നതിനാല്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമെ അറസ്റ്റ് രേഖപ്പെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button