
ഇസ്ളാമാബാദ്: കാശ്മീരില്‍ പാക്-സ്പോണ്‍സര്‍ഷിപ്പോടെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ ലംഘനമാക്കി അന്താരാഷ്‌ട്രവേദികളില്‍ ഉയര്‍ത്തിക്കാട്ടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതിനിടെ പെഷവാറില്‍ 15 വയസ്സുകാരനെ ബേക്കറിയൽ വച്ച് കൂട്ട ബലാത്സംഗത്തിനിരയായി.
തിങ്കളാഴ്ച രാത്രി ചരക്ക് കറ്റിയിറക്കുന്നിടത്ത് സഹായി ജോലി ചെയ്ത ആൺകുട്ടി ജോലിക്കു ശേഷം രാത്രിയിൽ വീട്ടിലേക്ക് തിരിച്ചു പോകാനായി വാഹനം കാത്ത് നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരാൾ കുട്ടിയെ സമീപിച്ച് ബേക്കറിയിൽ ജോലിക്ക് ഒരാളെ ആവശ്യമുണ്ടെന്ന് അറിയിച്ച് 1000 രൂപ അഡ്വാൻസായി നൽകി.
ഇയാളുടെ കൂടെ ബേക്കറിയിലെത്തിയ ആൺകുട്ടിയെ അവിടെ കാത്തിരുന്നവർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഘത്തിൽ എത്രപേർ ഉണ്ടായിരുന്നെന്ന് വ്യക്തമല്ലെന്ന് കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബേക്കറി റെയിഡ് ചെയ്ത പൊലീസ് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments