Gulf

പ്രവാസി മലയാളി യുവാവ് ഉറക്കത്തിനിടെ മരിച്ചു

ദമ്മാം ● സൗദി അറേബ്യയിലെ ദമ്മാമില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് ഉറക്കത്തിനിടെ മരിച്ചു. പട്ടാമ്പി പള്ളിപ്പുറം ഇയ്യമടക്കല്‍ സൈനുദ്ദീന്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.

ചൊവ്വാഴ്ചയാണ് സംഭവം. ടയോട്ടയില്‍ ഹോട്ടല്‍ ജീവനക്കാരനായ സൈനുദ്ദീന്‍ ജോലിക്ക് പോകേണ്ട സമയമായിട്ടും എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന്‍ സുഹൃത്തുക്കള്‍ തട്ടിവിളിച്ചപ്പോഴാണ് മരിച്ചതായി മനസിലാക്കുന്നത്. ഉടന്‍തന്നെ സുഹൃത്തുക്കള്‍ ദമ്മാമില്‍ പ്ലംബിംഗ് കട നടത്തുന്ന സൈനുദ്ദീന്റെ സഹോദരന്മാരെ വിവരമറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

പിതാവ് ഇബ്രാഹിംകുട്ടി, പരേതയായ ഖദീജയാണ് മാതാവ്‌. ഭാര്യ: നൂര്‍ജഹാന്‍, ഏകമകള്‍: റിഫ (അഞ്ച് വയസ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button