അയോധ്യ: ബാബ്റി മസ്ജിദ് കേസിലെ ആദ്യകാല വ്യവഹാരി ഹാഷിം അന്‍സാരി അന്തരിച്ചു. 96 കാരനായ അന്‍സാരി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു . ഇന്ന് പുലര്‍ച്ചെ 5.30ന് അയോധ്യയിലെ വീട്ടില്‍ വച്ച് ചായ കുടിച്ച ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു.
1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ച കേസിലെ ദൃക്‌സാക്ഷിയാണിദ്ദേഹം. ബാബരി നിസ്‌കാരം നടക്കുന്ന മസ്ജിദ് അല്ലെന്നും വിഗ്രഹം സ്വയംഭൂവായതെന്നുമായിരുന്നു ഹിന്ദുമഹാസഭയുടെ വാദം. ഇതിനെതിരേ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഫൈസാബാദ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസിലെ ഏഴു കക്ഷികളില്‍ ഒരാളാണ് മുഹമ്മദ് ഹാഷിം അന്‍സാരി. 2014ല്‍ അയോധ്യകേസില്‍ ഏറ്റവും പ്രായം ചെന്ന കക്ഷിയായ ഹാഷിം കേസില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കേസ് നടത്താനുള്ള അവകാശം മകന് നല്‍കി.
അന്‍സാരിയുടെ ഖബറടക്കം വൈകിട്ട് അയോധ്യയില്‍ നടന്നു.
Post Your Comments