KeralaNews

വാക്‌സിന്‍ വിരുദ്ധപ്രചാരണം : ജേക്കബ് വടക്കുംചേരിയെ പൂട്ടാന്‍ ‘ഫ്രീ തിങ്കേഴ്‌സ്’

തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് പരാതി. വൈദ്യശാസ്ത്രത്തില്‍ ബിരുദമില്ലാതെ ഡോക്ടര്‍ പദവി ഉപയോഗിക്കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. പേരിനൊപ്പം ഡോക്ടര്‍ എന്നുചേര്‍ത്ത് ജനങ്ങളെ കബളിപ്പിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
തനിക്ക് വൈദ്യശാസ്ത്ര വിദ്യാഭ്യാസയോഗ്യതകളില്ലെന്നും ആളുകളെ ചികിത്സിക്കുന്നതിനാലാണ് പേരിനൊപ്പം ഡോക്ടറെന്ന് ചേര്‍ത്തിരിക്കുന്നതെന്നും ജേക്കബ് ഒരു ദൃശ്യമാധ്യമത്തില്‍ പറഞ്ഞിരുന്നു.

മലപ്പുറം അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മരിക്കുകയുണ്ടായി. ആരോഗ്യ വകുപ്പ് വാക്‌സിനേഷന്‍ പ്രചാരണങ്ങള്‍ നടത്തവെ, വാക്‌സിന്‍ ബ്രിട്ടീഷ് ഗൂഡാലോചനയുടെ ഭാഗമാണെന്നും മറ്റുമുള്ള വാദങ്ങളുമായി ജേക്കബ് രംഗത്ത് എത്തി. ചിലരുടെ അജണ്ട നടപ്പാക്കാനാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതെന്നും അതിനാല്‍ വാക്‌സിനേഷന്‍ ബഹിഷ്‌കരിക്കണമെന്നും പൊതുജനമധ്യത്തില്‍ പ്രസംഗിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം ആരോഗ്യവകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയത്.

shortlink

Post Your Comments


Back to top button