Gulf

ദുബായില്‍ തീപ്പിടുത്തം

ദുബായ്● ദുബായ് മറീനയിലെ ആഡംബര അപ്പാർട്ട്മെന്റിൽ തീപിടിത്തം. മറീനയിലെ സുലഭ ടവറിലാണു അഗ്നിബാധയുണ്ടായത്. അപ്പാർട്ട്മെന്റിലെ നിരവധി നിലകളില്‍ തീപടര്‍ന്നു. അഗ്നിബാധയെത്തുടര്‍ന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ആളപായമില്ല. പ്രാദേശിക സമയം രണ്ടരയോടെ കെട്ടിടത്തിന്റെ 35 ാം നിലയിലാണ് തീകണ്ടത്. തീപ്പിടുത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. തീപ്പിടുത്തത്തെത്തുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ സിവില്‍ ഡിഫന്‍സ് അടച്ചിരുന്നു.

shortlink

Post Your Comments


Back to top button