ദുബായ് ● ദുബായില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെയാണ് അല്‍ ഖുസൈസിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റി.
ഭര്‍ത്താവാണ് പോലീസില്‍ വിവരമറിയിച്ചത്. അവധിക്കായി നാട്ടില്‍ പോകനിരിക്കെയാണ് മരണം. ഭാര്യക്ക് നാട്ടിലേക്ക് പോകാന്‍ താല്പര്യമില്ലായിര്നുവെന്ന് ഇദ്ദേഹം പറഞ്ഞു. രാവിലെ ഓഫീസില്‍ പോയ ഇദ്ദേഹം തിരികെയെത്തിയപ്പോള്‍ കുട്ടികള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. ഭാര്യ കുളിമുറിയിലും. ഏറേ നേരം കഴിഞ്ഞും ഭാര്യ പുറത്തിറങ്ങാതായപ്പോള്‍ സംശയം തോന്നിയ ഭര്‍ത്താവ് വാതില്‍ മുട്ടി വിളിച്ചു.പ്രതികരണം ലഭിക്കാതായപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു. അപ്പോഴാണ് ഭാര്യ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
വഴക്കോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. വീട്ടില്‍ അസ്വഭാവികമായി ഒന്നും ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments