International

അടിച്ചുപൂസായി വിമാനം പറത്താനൊരുങ്ങിയ പൈലറ്റുമാര്‍ അറസ്റ്റില്‍

ഗ്ലാസ്ഗോ● അടിച്ചുപൂസായി വിമാനം പറത്താനൊരുങ്ങിയ രണ്ട് പൈലറ്റുമാര്‍ സ്കോട്ട്ലാന്‍ഡില്‍ പിടിയിലായി. ഗ്ലാസ്ഗോയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ‘എയര്‍ ട്രാന്‍സിറ്റ്’ വിമാനത്തിന്റെ 39 ഉം 37 ഉം വയസുകാരായ രണ്ട് പൈലറ്റുമാരാണ് പിടിയിലായത്. ഇവരെ സ്കോട്ട്ലന്റ് കോടതിയില്‍ ഹാജരാക്കി.

എയര്‍ബസ് എ 310 വിമാനത്തില്‍ 250 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അറസ്റ്റിനെത്തുടര്‍ന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കി. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയതായും കനേഡിയന്‍ വിമാനക്കമ്പനിയായ എയര്‍ ട്രാന്‍സിറ്റ് വക്താവ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്‌.

shortlink

Post Your Comments


Back to top button