NewsGulf

ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം

ദോഹ: ഖത്തറിൽ കുടുംബ വിസ അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്തി. ഏഴായിരം റിയാൽ മാസ വേതനം ലഭിക്കുന്നവർക്ക് അവർ ജോലി ചെയ്യുന്ന സ്ഥാപനം താമസസൗകര്യം അനുവദിക്കുകയാണെങ്കിൽ കുടുംബത്തെ കൂടെനിർത്താൻ കഴിയും. കുടുംബ വിസയ്ക്ക് അപേക്ഷിക്കുന്നയാള്‍ക്ക് താമസ അനുമതി ഉണ്ടായിരിക്കണം.അധികാരികള്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ രേഖകൾ, കുടുംബവുമൊത്ത താമസിക്കാനുളള സൗകര്യം നല്‍കുന്നുണ്ടെന്ന തൊഴില്‍ദാതാവിന്റെ സാക്ഷ്യപത്രം, ജോലിയെയും വേതനത്തെയും കുറിച്ചുളള ഔദ്യോഗിക രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കണം.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ആറ് മാസത്തെ ബാങ്ക് ഇടപാടുകളുടെ രേഖകളും ഹാജരാക്കേണ്ടതുണ്ട്. 25 വയസ് കഴിഞ്ഞ ആണ്‍മക്കളെ കുടുംബ വിസയുടെ പരിധിയിൽ ഉൾപെടുത്തില്ല. എന്നാൽ അവിവാഹിതരായ പെൺമക്കൾക്ക് വിസ അനുവദിക്കും. എന്നാൽ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും സന്ദര്‍ശക വീസയില്‍ രാജ്യത്തേക്ക് കൊണ്ടുവരാവുന്നതാണ്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button