ഹൈദരാബാദ് : മകള്‍ക്ക് ദയാവധം തേടി മാതാപിതാക്കള്‍. ഹൈദരാബാദ് സ്വദേശികളായ രാമചന്ദ്ര റെഡ്ഡിയും ഭാര്യ ശ്യാമളയുമാണ് പന്ത്രണ്ടു വയസുകാരിയായ മകള്‍ ഹര്‍ഷിതയ്ക്കു ദയാവധത്തിന് അനുമതി നല്‍കണമെന്നഭ്യര്‍ഥിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഗുരുതരമായ കരള്‍ രോഗ ബാധിതയായ അര്‍ഷിതയ്ക്കു ശസ്ത്രക്രിയ നടത്തുന്നതിനാവശ്യമായ പണം സ്വരൂപിക്കാന്‍ കഴിയാത്തതിനാലാണ് ദയാവധത്തിന് അപേക്ഷ സമര്‍പ്പിച്ചതെന്നാണ് രാമചന്ദ്ര റെഡ്ഡി പറയുന്നത്.
അഞ്ചുമാസങ്ങള്‍ക്കു മുമ്പു മഞ്ഞപ്പിത്തം ബാധിച്ചപ്പോഴാണ് ഹര്‍ഷിതയുടെ കരള്‍രോഗം കണ്ടെത്തുന്നത്. കരള്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലാണു ഹര്‍ഷിതയെന്നും ഉടന്‍ മാറ്റിവച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നു പണത്തിനായി രാപകല്‍ നടന്നെങ്കിലും 21 ലക്ഷം എന്ന ഭീമമായ തുകയുടെ പകുതി പോലും കിട്ടിയില്ല. ഒന്നുകില്‍ മകളെചികിത്സിക്കുന്നതിനാവശ്യമായ പണം തന്നു സഹായിക്കണമെന്നും അതല്ലെങ്കില്‍ അവളുടെ ദയാവധത്തിന് അനുമതി നല്‍കണമെന്നുമാണ് രാമചന്ദ്രറെഡ്ഡിയുടെ അപേക്ഷ.
എന്നാല്‍, തെലുങ്കാനയിലെ ആരോഗ്യമന്ത്രി ലക്ഷ്മ റെഡ്ഡി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ഷിതയുടെ ചികിത്സാ ചിലവുകള്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വാര്‍ത്തയുണ്ട്. അടുത്തിടെ എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനു ദയാവധം തേടി മാതാപിതാക്കള്‍ നീതിപീഢത്തെ സമീപിച്ച വാര്‍ത്ത പുറത്തു വന്നിരുന്നു.
Post Your Comments