
അല്‍-ഖോബാര്‍ : കൊല്ലം സ്വദേശിയായ പ്രവാസി സൗദി അറേബ്യയിലെ അല്‍-ഖോബാറില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു.
കൊല്ലം എബിദ മൻസിലിൽ ഷൗക്കത്തലിയുടെ മകൻ മിഹ്റാജ് ഷൗക്കത്ത് ആണ് മരണമടഞ്ഞത്. അമ്പത്തഞ്ചു വയസ്സായിരുന്നു പ്രായം. അൽഖോബാറിലെ ഹൈടെക്ക് എന്ന കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ സുജ; മക്കൾ മഹസൂബ് മിഹ്റാജ്, ജുഹൈന, ജുലൈന .
മൃതദേഹം ഖത്തീഫ് നാഷണൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടു പോകുന്നതിനായുള്ള പ്രവർത്തനങ്ങൾ നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകൻ അജിത്ത് ഇബ്രാഹിമിന്റെയും, സാമൂഹ്യപ്രവർത്തകൻ നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ നടന്നു വരുന്നു.
Post Your Comments