Gulf

നവദമ്പതികളുടെ മധുവിധു രംഗങ്ങള്‍ പകര്‍ത്തിയ പ്രവാസി ഡ്രൈവര്‍ക്ക് ശിക്ഷ

ദുബായ് ● നവദമ്പതികളുടെ മധുവിധു രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്മെയ്ല്‍ ചെയ്യുകയും ചെയ്ത ഏഷ്യന്‍ ഡ്രൈവര്‍ക്ക് രണ്ട് വര്‍ഷം തടവ്‌. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം 28 കാരനായ പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 10 നാണ് ദമ്പതികള്‍ നാല് ദിവസത്തെ ഹണിമൂണിനായി ദുബായില്‍ എത്തിയത്. ബര്‍ ദുബായ് ഹോട്ടലിലായിരുന്നു താമസം. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദുബായ് മാല്‍ സന്ദര്‍ശിക്കുന്നതിനായി ദമ്പതികള്‍ ലിമോസിന്‍ വടകയ്ക്കെടുക്കുകയും യാത്രക്കിടെ പിന്‍സീറ്റില്‍ ഇരുന്ന ദൃശ്യങ്ങള്‍ ഡ്രൈവര്‍ പകര്‍ത്തുകയുമായിരുന്നു.

തുടര്‍ന്ന് വാട്സ്ആപ്പ് വഴി ഭര്‍ത്താവിന് വീഡിയോ അയച്ചുനല്‍കിയ ശേഷം 2000 ദിര്‍ഹം നകിയില്ലെങ്കില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ദമ്പതികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, കാറിനുള്ളില്‍ ഒളി ക്യാമറ ഘടിപ്പിക്കല്‍, ബ്ലാക്ക്മെയ്ലിംഗ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

shortlink

Post Your Comments


Back to top button