
ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തി വഴിയുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്നു ഭീകരരെ വധിച്ചു.
ലൈന്‍ ഓഫ് കണ്‍ട്രോള്‍ വഴി ഇന്ത്യന്‍ മേഖലയിലേക്ക് നുഴഞ്ഞുകയറിയ തീവ്രവാദികളെ സജിയാന്‍ ഭാഗത്ത് വച്ച് വളഞ്ഞ സൈന്യം തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ അവരെ വധിക്കുകയായിരുന്നു. പ്രതിരോധവക്താവ് കേണല്‍ എസ്.ഡി. ഗോസ്വാമിയാണ് ഈ വിവരം മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയത്.
മൂന്ന്‍ തീവ്രവാദികളെ വധിച്ചതിനു ശേഷവും സൈന്യത്തിന്‍റെ ഓപ്പറേഷന്‍ ഇപ്പോഴും തുടരുന്നതായാണ് പ്രതിരോധവക്താവ് നല്‍കുന്ന വിവരം.
Post Your Comments