ന്യൂഡല്‍ഹി ● ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വെട്ടിക്കുറച്ചു. 2ജി, 3ജി, 4ജി നിരക്കുകളില്‍ 45 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ച നിലവില്‍ വരും.
ഒരു ജിബിക്ക് താഴെയുള്ള പ്ലനുകളിലാണ് കുറവ് വരുത്തിയിരിക്കുന്നത്. മുമ്പ് 2ജിയില്‍ 19 രൂപക്ക് 75 എംബി മൂന്നു ദിവസത്തേക്ക് ലഭ്യമാക്കിയിരുന്നത്, ഇനി മുതല്‍ 110 എംബി ലഭിക്കും. 22 രൂപയ്ക്ക് 66 എംബി 4ജി, 3ജി ഡാറ്റ മൂന്ന് ദിവസത്തേക്ക് ലഭിച്ചിരുന്ന ഓഫറില്‍ ഇനി മുതല്‍ 90 എംബി ലഭിക്കും.
കുറഞ്ഞ നിരക്കില്‍ ഡാറ്റയും സൗജന്യ വോയ്സ് കോളുകളും ലഭ്യമാക്കുന്ന റിലയന്‍സ് ജിയോ 4 ജി അടുത്തമാസം അവതരിപ്പിക്കാനിരിക്കെയാണ് ഐഡിയയുടെ പുതിയ നീക്കം. റിലയന്‍സ് വിഭജനത്തോടെ ടെലികോം ബിസിനസ് വിട്ട മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം രംഗത്തേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ജിയോ. ഐഡിയയുടെ പാത പിന്തുടന്ന് മറ്റു സ്വകാര്യ കമ്പനികളും വരും ദിവസങ്ങളില്‍ ഡാറ്റ നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന.
Post Your Comments