ന്യൂഡല്‍ഹി ● രാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 2.25 രൂപയും ഡീസല്‍ ലിറ്റിന് 42 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.
ആഗോളവിപണിയില്‍ ക്രൂഡ്ഒയിലിനുണ്ടായ വിലയിടിവാണ് ഇന്ധനവില കുറയ്ക്കാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. ഈ മാസം ഇത് രണ്ടാംതവണയാണ് ഇന്ധനവില കുറയ്ക്കുന്നത്. ജൂലൈ 1 ന് പെട്രോള്‍ വില ലിറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചിരുന്നു.
Post Your Comments