India

ബുർഹാൻ വാനിയെ രക്‌തസാക്ഷിയായി പ്രഖ്യാപിച്ചു; ചൊവ്വാഴ്ച പാകിസ്ഥാനില്‍ കരിദിനം

ഇസ്ലാമബാദ് ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ത്യന്‍ സൈന്യം വധിച്ച ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡൻ ബുർഹാൻ വാനിയെ പാകിസ്ഥാന്‍ രക്‌തസാക്ഷിയായി പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് വാനിയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. കാശ്മീര്‍ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച കരിദിനം ആചരിക്കുമെന്നും നവാസ് ഷരീഫ് പറഞ്ഞു.

കാശ്മീരില്‍ നടക്കുന്നത് സ്വാതന്ത്ര്യപോരാട്ടമാണെന്നും ലാഹോറിൽ പ്രത്യേക കാബിനറ്റ് യോഗത്തിനിടെ ഷരീഫ് പറഞ്ഞു. സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിനിടെ രക്‌തസാക്ഷിയായ ആളാണ് ബുർഹാൻ വാനി. ഇന്ത്യയുടെ ക്രൂരതകളാണ് കാഷ്മീരികളുടെ പ്രക്ഷോഭത്തിന് പ്രേരണയായത്. സ്വാതന്ത്ര്യത്തിനായി പോരാടാൻ കാശ്മീരിരിജനതയ്ക്ക് എല്ലാ അവകാശവുമുണ്ട്. പാകിസ്ഥാന്‍ ഒന്നടങ്കം അവരുടെ പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷരീഫിന്റെ പ്രസ്താവന ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാക്കിയേക്കും.

shortlink

Post Your Comments


Back to top button