InternationalUncategorized

സിറിയന്‍ വിമാനം വെടിവെച്ചിട്ടെന്ന് ഐ.എസ്

അമാൻ: സിറിയൻ യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഐ.എസ് ഭീകരസംഘടനയുടെ അവകാശവാദം. ദീർ അൽ സോർ സൈനിക വിമാനത്താവളത്തിനു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പൈലറ്റ് കൊല്ലപ്പെട്ടതായും ഐ. എസ് അവകാശപ്പെട്ടു. സിറിയയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയും സംഭവം സ്‌ഥിരീകരിച്ചിട്ടുണ്ട്. ദീർ അൽ സോർ പ്രവിശ്യ ഐ.എസിന്റെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ സൈനിക വ്യോമതാവളവും നേരത്തെ ഐ.എസ് പിടിച്ചെടുത്തിരുന്നു.

shortlink

Post Your Comments


Back to top button