
അബുദാബി ● അല്‍ ഗാര്‍ബിയയിലെ 21ഓളം ഫാമുകളില്‍ നിന്ന് ഇരുന്നൂറോളം ആടുകളെ മോഷ്ടിച്ച കേസില്‍ 5 പ്രവാസി യുവാക്കള്‍ക്ക് 9 വര്‍ഷം വീതം തടവ്. ജഡ്ജി ഒസാമ ഉസ്മാന് മുഹമ്മദാണ് വിധി പ്രസ്താവിച്ചത്. പ്രതികളെല്ലാം ഏഷ്യക്കാരാണ്. മൂന്ന് തൊഴിലാളികളും 2 ഡ്രൈവര്‍മാരുമാണ് പ്രതികള്‍.
ശിക്ഷ കാലാവധി പൂര്‍ത്തിയായാല്‍ പ്രതികളെ നാടുകടത്താനും ഉത്തരവുണ്ട്. ആടുകളെ മോഷ്ടിച്ച കാര്യം പ്രതികള്‍ കോടതിയില്‍ സമ്മതിച്ചുവെന്നും അല്‍ ബയാന്‍ പാത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments