
സ്‌കൂള്‍ കാലം മുതല്‍ പ്രണയികളായിരുന്നു യുഎസിലെ സാന്‍ അന്റോണിയോ സ്വദേശികളായ ജോര്‍ജും ഒറ ലി റോഡ്‌റിഗസും. വിവാഹിതരായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് നീണ്ട അമ്പത്തിയെട്ടു വര്‍ഷങ്ങള്‍ കടന്നു പോവുകയും ചെയ്തു. ഇക്കാലമത്രയും ഇരുവരും അന്യോന്യം തനിച്ചാക്കിയിട്ടുമില്ല. ഒടുവില്‍ മരണം വന്നു വിളിച്ചപ്പോഴും തനിച്ച് പോകാന്‍ ഇരുവര്‍ക്കും മനസ്സു വന്നില്ല. കൈകള്‍ കോര്‍ത്തു പിടിച്ച് മരണത്തേ സ്വീകരിച്ചു രണ്ടുപേരും.
ഡിമന്‍ഷ്യ ബാധിതരായിരുന്ന ജോര്‍ജിനേയും ഒറ ലി റോഡ്‌റിഗസിനേയും സാന്‍ അന്റോണിയയിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇരുവരെയും ശുശ്രൂഷിക്കാനായി മക്കളും കൊച്ചുമക്കളും ചെറുമക്കളുമടങ്ങിയ ബന്ധുക്കള്‍ എല്ലാമെത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉറക്കത്തില്‍ പക്ഷാഘാതം വന്നാണ് ജോര്‍ജ് മരിച്ചത്. ശേഷം മൂന്ന് മണിക്കൂറുകള്‍ക്കകം ഒറ ലി റോഡ്‌റിഗസും മരണമടഞ്ഞു. മരണത്തിനും തോല്‍പ്പിയ്ക്കാനാവാത്ത പ്രണയം.
എന്നാല്‍ മാതാപിതാക്കളെ ഒരുമിച്ച് നഷ്ടമായതിന്റെ പകപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല ഇവരുടെ മകളായ കൊറിന മാര്‍ട്ടിനെസിന്. ”എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല ഇവരുടെ മരണം അച്ഛനമ്മമാരുടെ മരണത്തിലെ അവിശ്വസനീയത പങ്കുവച്ച മകളുടെ അത്ഭുതം ഇങ്ങനെ.
Post Your Comments