NewsInternational

ഇനി കോണ്ടം ഇല്ലാതെ ലൈംഗികതയില്‍ ഏര്‍പ്പെട്ടാലും എച്ച.്‌ഐ.വി പകരില്ല

ന്യൂയോര്‍ക്ക് : എയ്ഡ്‌സ് രോഗ ചികിത്സയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികതയാണ് എയ്ഡ്‌സ് പകരുന്നതിന് പ്രധാന കാരണമെന്നിരിക്കെ അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരുപറ്റം ഗവേഷകര്‍. ആന്റിറിട്രോവിറല്‍ തെറാപ്പി നടത്തിയാല്‍ ദമ്പതികള്‍ക്കിടയില്‍ എച്ച്.ഐ.വി പകരുന്നതിന്റെ സാധ്യത കുറയ്ക്കാം എന്നാണ് കണ്ടെത്തിയത്. ഒരു പങ്കാളി എച്ച്.ഐ.വി പോസ്റ്റീവ് ആയിരിക്കുമ്പോഴും കോണ്ടം ഇല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും പേടിക്കേണ്ടെന്നാണ് പറയുന്നത്.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ അച്ചടിച്ചുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 900 ദമ്പതികളിലായി നടത്തിയ പഠത്തിനൊടുവിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്വവര്‍ഗ ലൈംഗികത ചെയ്യുന്നവരായിരുന്നു. ബാക്കിയുള്ളവര്‍ എതിര്‍ലിംഗ ലൈംഗികതയില്‍ താല്‍പര്യമുള്ളവരും. ഒരുവര്‍ഷത്തിലധികം നീണ്ട പഠനമായിരുന്നു. എച്ച്.ഐ.വി ബാധിതനായ പങ്കാളി ആന്റിറിട്രോവിറല്‍ തെറാപ്പി ചെയ്യുന്നവരാണെങ്കില്‍ അവരുടെ പങ്കാളിക്ക് രോഗബാധ ഉണ്ടാകുന്നില്ലെന്നു കണ്ടെത്തി.
പഠനത്തിന് വിധേയമാക്കിയവരില്‍ 11 പേര്‍ക്ക് എച്ച്.ഐ.വി ബാധ ഇല്ലായിരുന്നു. ഇതില്‍ 10 പേരും പുരുഷ സ്വവര്‍ഗ ലൈംഗികാനുരാഗികളായിരുന്നു. എന്നാല്‍, പുതുതായി എച്ച്.ഐ.വി ബാധിതരായ എട്ടു പേരും സ്വന്തം ബന്ധത്തിനപ്പുറം സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി സ്ഥിരീകരിച്ചു. എന്നാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് എത്രത്തോളം സുരക്ഷിതമാണെന്നു ഇനിയും പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നതായി ഗവേഷകര്‍ പറഞ്ഞു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത് സുരക്ഷിതമാണെന്നു ധരിക്കരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്..

ഇത് അല്‍പമെങ്കിലും ഫലപ്രദമാകണമെങ്കില്‍ എച്ച്.ഐ.വി പോസിറ്റീവ് ആയ പങ്കാളി ഒരു ആറുമാസം മുമ്പ് മുതല്‍ എങ്കിലും ആന്റിറിട്രോവിറല്‍ തെറാപ്പി നടത്തി തുടങ്ങണമെന്നാണ് പറയുന്നത്. ഇതിനുശേഷം മാത്രമേ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നാണ് നിര്‍ദേശിക്കുന്നത്. കൂടുതല്‍ ഗവേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button