Life Style

പെണ്‍കുട്ടികള്‍ തമാശക്കാരായ യുവാക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ചില കാരണങ്ങള്‍

സെന്‍സ് ഓഫ് ഹ്യൂമറുള്ള യുവാക്കളെയാണ് പെണ്‍കുട്ടികള്‍ക്ക് പൊതുവെ ഇഷ്ടം. നന്നായി ചിരിപ്പിക്കുന്ന യുവാക്കളില്‍ പെണ്‍കുട്ടികള്‍ക്ക് എപ്പോഴും ഒരാകര്‍ഷണം ഉണ്ടാകും. പെണ്‍കുട്ടികള്‍ നര്‍മ്മബോധമുള്ള യുവാക്കളെ തിരഞ്ഞെടുക്കുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്.

*അവര്‍ ക്രിയേറ്റീവ് ആയിരിക്കും
എതൊരു എഴുത്തുകാരനോടും എന്ത് എഴുതാനാണ് ഏറ്റവും വിഷമം എന്നു ചോദിച്ചാല്‍ കോമഡി എന്നാവും ഉത്തരം. നര്‍മ്മബോധമുള്ളയാളുകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ അറിവുണ്ടായിരിക്കും. കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവും ഇവര്‍ക്ക് ഉണ്ടാകും.

*സോഷ്യല്‍ ആയിരിക്കും
നര്‍മ്മബോധമുള്ള യുവാക്കളുടെ ജീവിതം എപ്പോഴും ആഘോഷം നിറഞ്ഞതായിരിക്കും. ശരിയായ സമയത്ത് കൃത്യമായ തമാശകള്‍ പറഞ്ഞ് വിഷമകരമായ അവസ്ഥകളെ മാറ്റാന്‍ അദ്ദേഹത്തിന് കഴിയും. അങ്ങനെയുള്ള ഒരു യുവാവിനൊപ്പം എവിടെ പോയാലും സുരക്ഷിതരാണെന്ന തോന്നല്‍ പെണ്‍കുട്ടികള്‍ക്കുണ്ടാകും. എന്താണ് ജനങ്ങളെ ചിരിപ്പിക്കുക, എന്താണ് ജനങ്ങള്‍ക്ക് ഇഷ്ടമാവുക എന്നൊക്കെ നര്‍മ്മബോധമുള്ള യുവാക്കള്‍ക്കറിയാം. അതുകൊണ്ട് തന്നെ കൃത്യമായ സമയത്ത് സാഹചര്യത്തിന് അനുസരിച്ച് അവര്‍ക്ക തമാശകള്‍ പറയാന്‍ കഴിയും. ഇത് പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്.

*നല്ല നിരീക്ഷണ പാടവം
തമാശ പറയുന്നവര്‍ അവര്‍ക്ക് ചുറ്റുമുള്ള സംഭവങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവര്‍ ആയിരിക്കും. അതുകൊണ്ടാണ് അവര്‍ക്ക് പുതിയ പുതിയ തമാശകള്‍ പറയാന്‍ സാധിക്കുന്നത്. ചുറ്റും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് തമാശയുണ്ടാക്കുന്നതിനുള്ള ഒരു പ്രത്യേക കഴിവ് ഇവര്‍ക്കുണ്ട്.

*സുരക്ഷിതരാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കും
നര്‍മ്മ ബോധമുള്ള യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അവരായി തന്നെ നില്‍ക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള യുവാക്കളുടെ കൂടെ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരായും ആശ്വാസമുള്ളവരുമായും അനുഭവപ്പെടും. അവരുടെ പേടി ഇല്ലാതാവുകയും ചെയ്യും. പെണ്‍കുട്ടികളെ അവരായി തന്നെ നില്‍ക്കാനും അബദ്ധങ്ങളില്‍ പോലും ചിരിപ്പിക്കാനും നര്‍മ്മബോധമുള്ളവരുടെ സ്വഭാവം പഠിപ്പിക്കും .

*അവര്‍ ആത്മവിശ്വാസം ഉള്ളവര്‍ ആയിരിക്കും
നര്‍മ്മബോധമുള്ള വ്യക്തിക്ക് മാത്രമെ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിയുകയുള്ളു. ഇങ്ങനെയുള്ളവര്‍ ആത്മവിശ്വാസമുള്ളവരാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ ശ്രമിച്ചില്ലെങ്കിലും അവര്‍ സ്വയം സുരക്ഷിതരായിരിക്കും. ഇവര്‍ മറ്റുള്ളവരുടെ മുന്നില്‍ തമാശ പറയുകയും സന്തോഷിക്കുകയും ചെയ്യുമെങ്കിലും ഇവര്‍ വളരെയധികം ഇമോഷണല്‍ ആയിരിക്കും

*അവര്‍ക്ക് പെണ്‍കുട്ടികളുടെ മുഖത്തെ ചിരി തിരിച്ചുകൊണ്ടുവരാന്‍ സാധിക്കും
തമാശക്കാരനുമായുള്ള യുവാക്കളോടൊപ്പം പെണ്‍കുട്ടികള്‍ക്ക് എത്രനേരം വേണമെങ്കിലും സന്തോഷത്തോടെ ഇരിക്കാന്‍ സാധിക്കും. അവരുടെ കൂടെയിരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ അവരുടെ ദുഖം മറക്കുകയും ചെയ്യും. എത്ര വലിയ സങ്കടത്തിലും അവര്‍ക്ക് പെണ്‍കുട്ടികളെ ചിരിപ്പിക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button