റിയാദ് ● സൗദി അറേബ്യയില്‍ പെരുന്നാളിന് തലേന്ന് ഉണ്ടായ ചാവേറാക്രമണത്തിന് പിന്നില്‍ ഹാഫിസ് സെയ്ദിന്റെ ലഷ്കര്‍ ഇ തോയ്ബയെന്നു റിപ്പോര്‍ട്ട്. യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റൈസാര്‍ഡ് സാര്‍ഡ്‌നെക്ക് ‘വേക്ക് അപ്പ് കോള്‍ ടു ആന്റ് ടെററിസം ആയത്തുള്ളാസ്’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്. റംസാനിടെ മദീനയിലുള്‍പ്പെടെ സൗദിയിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷനാണെന്ന് സാര്‍ഡ്‌നെക്ക് വെളിപ്പെടുത്തുന്നു. ഇന്ത്യയെ ലക്ഷ്യംവെച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്ന ലഷ്‌കര്‍ ഇ ത്വയ്ബയുടെ മിഡില്‍ ഈസ്റ്റിലുള്ള വ്യാപനം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വരവോടെ വര്‍ദ്ധിച്ചിട്ടുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
ശരിയത്ത് മതാനുഷ്ടാനങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഫലാഹ് ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍ നടത്തുന്നതെന്നും തീവ്രവാദത്തിലേക്കും മുസ്ലിം മൗലികതയിലേക്കും ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള ഏജന്‍സിയായും ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ചെറിയ പെരുന്നാളിന് തലേന്നാണ് മദീന പള്ളിയുള്‍പ്പെടെ സൗദിയിലെ മൂന്നിടങ്ങളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടു 12 പാകിസ്ഥാനികള്‍ ഉള്‍പ്പടെ 19 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments