ചരിത്രത്തിലാദ്യമായി 500-കിലോഗ്രാം ഭാരം ഉയര്‍ത്തുന്ന ഭാരോദ്വാഹകന്‍ എന്ന നേട്ടം എഡി ഹാള്‍ സ്വന്തമാക്കി. പക്ഷേ ഈ നേട്ടം കൈവരിച്ചയുടനെ തലയിലെ ഞരമ്പുകള്‍ പൊട്ടി എഡി കുഴഞ്ഞുവീണു. സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍ നിന്നുള്ള ഭാരോദ്വാഹകനായ എഡി “ദി ബീസ്റ്റ്” എന്ന പേരിലാണ് അറിയപ്പെടുന്നത്. ലീഡ്സ് അരീനയില്‍ വച്ചായിരുന്നു എഡി ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 500-കിലോഗ്രാം ഭാരം ഉയര്‍ത്തിയ പ്രകടനം തന്റെ ജീവന് തന്നെ നഷ്ടപ്പെടുത്തിയേനേ എന്ന് എഡി പിന്നീട് പറഞ്ഞു.
നേരത്തേ, 465-കിലോഗ്രാം ഭാരം എഡി ഉയര്‍ത്തിയിരുന്നു. രണ്ട് എതിരാളികള്‍ ഇതേ ഭാരം ഉയര്‍ത്തി എഡിക്ക് ഒപ്പം എത്തിയതോടെയാണ് 500-കിലോ ഉയര്‍ത്തിയേക്കാം എന്ന് എഡി തീരുമാനിച്ചത്.
ആര്‍ത്തുവിളിക്കുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി 500-കിലോഗ്രാം ഉയര്‍ത്തുന്ന നേട്ടം കൈവരിച്ചയുടനെ എഡി കുഴഞ്ഞു വീഴുകയായിരുന്നു. തലയിലേക്കുള്ള ഞരമ്പുകള്‍ പൊട്ടിയ എഡിയുടെ മൂക്കില്‍ക്കൂടി രക്തവും വന്നു. വേദിയുടെ പുറകില്‍ തയാറായി നിന്നിരുന്ന മെഡിക്കല്‍ സംഘം സഹായത്തിനായി എത്തിയപ്പോഴേക്കും എഡി എഴുന്നേറ്റ്നിന്നു. ചരിത്രനേട്ടം കൈവരിച്ചയുടന് മരണത്തെ മുഖാമുഖം കണ്ട എഡി ഇപ്പോള്‍ പൂര്‍ണ്ണമായും ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞു.
എഡിയുടെ പ്രകടനത്തിന്റെ വീഡിയോ കാണാം:
Post Your Comments