ന്യൂഡൽഹി: കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്തുള്ളയും സഹമന്ത്രി ജി.എം. സിദ്ധേശ്വരയും കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ചു. 75 വയസുകഴിഞ്ഞവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നജ്മയുടെയും സിദ്ധേശ്വരയുടെയും രാജിയും നഖ്വിയുടെ നിയമനവും രാഷ്ട്രപതി പ്രണാബ് മുഖർജി അംഗീകരിച്ചു. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായിരുന്നു മുക്താർ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകി. ഗ്രാമവികസന, ഹൗസിംഗ്, ദാരിദ്ര്യ നിർമാർജന സഹമന്ത്രിയായിരുന്ന ബാബുൽ സുപ്രിയോയ്ക്ക് ഹെവി ഇൻഡസ്ട്രീസ്, പബ്ളിക് എന്റർപ്രൈസ് വകുപ്പ് സഹമന്ത്രി സ്ഥാനത്തേക്കു മാറ്റം നല്കി.
Post Your Comments