NewsInternational

കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോയ്ക്ക് കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം : ദയനീയ അന്ത്യം ‘ലൈവായി’ ലോകം കണ്ടു

മാഡ്രിഡ്: കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു. വെള്ളിയാഴ്ച സ്‌പെയിനിലെ ടെറുലിലാണ് സംഭവം. ടി.വിയില്‍ തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ മരണം. കാളപ്പോരിനിടയില്‍ കാള വിക്ടര്‍ ബാരിയോയെ കൊമ്പില്‍ കോര്‍ത്ത് എറിയുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളപ്പോരില്‍ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ ആളാണ് വിക്ടര്‍ ബാരിയോ. അവസാനമായി 1985ല്‍ ജോസ് കുബെറോ എന്ന കാളപ്പോരുകാരനാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം പ്രശസ്ത കാളപ്പോരുകാരന്‍ ഫ്രാന്‍സിസ് റിവാരോക്ക് മാരക പരുക്കേറ്റിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ 134 പേരാണ് കാളപ്പോരിനിടെ മരിച്ചത്.

ഓരോ വര്‍ഷവും സ്‌പെയിനില്‍ 2000 കാളപ്പോരുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ സ്‌പെയിനിലെ പലപ്രദേശങ്ങളിലും കാളപ്പോരിന്  നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button