കൊച്ചി: വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്കാണുള്ളത്. അറിവ് പകര്‍ന്ന് കൊടുക്കുക മാത്രമല്ല അധ്യാപകര്‍ ചെയ്യേണ്ടത്. എല്ലാവരും തങ്ങളുടെ മക്കളെ സച്ചിനെപ്പോലെയുള്ള താരങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു. കുട്ടികളുടെ അഭിരുചിയും താത്പര്യവും കഴിവും മനസിലാക്കാതെയാണിത്. എല്ലാ കുട്ടികളുടെ കഴിവും കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്നതിന് പ്രധാനമന്ത്രി മോദി പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ഞങ്ങള്‍ എല്ലാവരും ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്. നല്ല അധ്യാപകര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകരുന്നവരാണ്. വിദ്യാര്‍ത്ഥികള്‍ പുതിയ മേഖലകള്‍ അന്വേഷിക്കുന്നു. മികച്ച അധ്യാപകര്‍ക്ക് മാത്രമേ വിദ്യാര്‍ത്ഥികളെ പുതിയ മേഖലകളിലേക്ക് നയിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments