India

കൊല്‍ക്കത്തയിലും ‘നോ ഹെല്‍മറ്റ് നോ പെട്രോള്‍’ നിയമം നടപ്പാക്കി

കൊല്‍ക്കത്ത : ഹെല്‍മറ്റില്ലാതെ പെട്രോള്‍ ഇല്ലെന്ന നിയമം കൊല്‍ക്കത്തയിലും നടപ്പാക്കി. മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളും നല്‍കരുതെന്നാണ് നിര്‍ദ്ദേശം. ആഗസ്ത് ഒന്നു മുതല്‍ കേരളത്തില്‍ ഈ രീതി നിലവില്‍ വരാനിരിക്കെയാണ് കല്‍ക്കത്തയില്‍ ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.

ഹെല്‍മറ്റ് ബൈക്ക് ഓടിക്കുന്നവര്‍ക്ക് മാത്രം പോര പുറകിലുള്ളവര്‍ക്ക് ഹെല്‍മറ്റില്ലെങ്കിലും പെട്രോള്‍ ലഭിക്കില്ല. കൊല്‍ക്കത്തയില്‍ അപകട മരണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശന നടപടി. ഇരുചക്രവാഹനത്തിലുള്ള രണ്ട് പേരും ഹെല്‍മറ്റ് ധരിക്കണമെന്നുള്ളത് കൊല്‍ക്കത്ത പോലീസ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന ഇരുചക്ര വാഹനക്കാരുടെ നടപടിയില്‍ അതൃപ്തി രേകപ്പെടുത്തിയതിന്റെ പിറ്റേ ദിവസം പോലീസ് കൊല്‍ക്കത്തയില്‍ പുതിയ നിയമം നടപ്പാക്കുകയായിരുന്നു. ഹെല്‍മറ്റില്ലാതെ എത്തുന്ന ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒരു തുള്ളി പോലും പെട്രോള്‍ കൊടുക്കരുതെന്ന് പമ്പ് ഉടമകള്‍ക്ക് ശക്തമായ താക്കീതും നല്‍കിയിട്ടുണ്ട്. അതേസമയം കൊല്‍ക്കത്ത പോലീസ് നഗരത്തില്‍ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button