
തിരുവനന്തപുരം : കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നാണ് പ്രതികളെ പിടിച്ചത്. ഇവരെ വൈകാതെ കേരളത്തിലെത്തിക്കും.
ചാനല്‍കര ചരുവിള പുത്തന്‍ വീട്ടില്‍ സിപിഎം ബ്രാഞ്ച് അംഗം മരിയദാസനാണു(45) ബുധനാഴ്ച രാത്രി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ ഷീജ(41) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദാസനും ഭാര്യയ്ക്കുമെതിരെ ആക്രമണം നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്നിരുന്ന മക്കളായ ആന്‍സി (16)യെയും അഭയ് ദാസി(14)നെയും ഉപദ്രവിച്ചിരുന്നില്ല. കുട്ടികള്‍ രാവിലെയാണു സംഭവം അറിയുന്നത് അപ്പോഴേക്കും ദാസന്‍ മരിച്ചിരുന്നു.
Post Your Comments