
കൊച്ചി ● തന്റെ മകളെ യഹിയ മതംമാറ്റി വിവാഹം കഴിയ്ക്കുകയായിരുന്നുവെന്ന് ഐഎസില്‍ ചേര്‍ന്നുവെന്ന സംശയിക്കുന്ന എറണാകുളം സ്വദേശി മെറിന്റെ അമ്മ. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മതം മാറ്റി വിവാഹം കഴിക്കുകയായിരുന്നു. കുടുംബത്തെയും മതം മാറ്റാന്‍ നോക്കിയെന്നും അവര്‍ വെളിപ്പെടുത്തി. മതത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനെന്ന് പറഞ്ഞ് ഇരുവരും മുന്‍പും ശ്രീലങ്കയിലേക്ക് പോയിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
അവര്‍ക്ക് എല്ലാത്തിലും വലുത് മതമായിരുന്നു. കൃസ്ത്യന്‍ മതക്കാരനായ പയ്യനുമായി പെണ്‍കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇയാള്‍ മതം മാറി യഹിയ എന്ന പേര് സ്വീകരിച്ചു. പിന്നീട് മെറിനെയും മതം മാറ്റിയെന്ന് കുടുംബം പറയുന്നു. യഹിയയുടെ സഹോദരനും മതം മാറിയിരുന്നു. ഇസ എന്ന പേര് സ്വീകരിച്ച ഇയാള്‍ തിരുവനന്തപുരം സ്വദേശിനിയായ നിമിഷയെ പ്രണയിച്ച് മതം മാറ്റി വിവാഹം കഴിച്ചു. മതം മാറിയ നിമിഷ ഫാത്തിമ എന്ന പേര് സ്വീകരിച്ചു. ഇവരും ഐ.എസില്‍ ചേര്‍ന്നതായി സംശയമുണ്ട്.
Post Your Comments