Business

നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം

കൊച്ചി : നികുതിയടക്കാന്‍ ഫെഡല്‍ ബാങ്കിന്റെ ഇ-ഫയലിംഗ് സൗകര്യം. ഇടപാടുകാര്‍ക്ക് വരുമാന നികുതി റിട്ടേണുകള്‍ പുതിയ വെബ്‌സൈറ്റ് വഴി അടക്കാനാകും. സൗജന്യമായാണ് ഈ സേവനം ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് നല്‍കുന്നത്.

http://www.federalbank.co.in/clear-tax എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇടപാടുകാര്‍ക്ക് തങ്ങളുടെ ഫോം നമ്പര്‍ 16 അപ്ലോഡ് ചെയ്യാം. ഇതില്‍ നിന്ന് പോര്‍ട്ടല്‍ സ്വയം വിശദാംശങ്ങള്‍ സ്വീകരിക്കും. ഇടപാടുകാര്‍ ഏതാനും ചില ഭാഗങ്ങള്‍ പൂരിപ്പിച്ചാല്‍ മതി. ഫോം നമ്പര്‍ 16 ഇല്ലാത്ത ഇടപാടുകാര്‍ക്കും ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ടില്‍ ഇല്ലാത്തവര്‍ക്കും സേവനം പ്രയോജനപ്പെടുത്താം. പോര്‍ട്ടല്‍ ഉടനടി ഇ -ഫയലിംഗ് പൂര്‍ത്തിയാക്കി അക്‌നോളജ്‌മെന്റ് നമ്പര്‍ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button