India

കൊടുംഭീകരനെ സൈന്യം വകവരുത്തി

ശ്രീനഗര്‍ ● കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടലില്‍ കൊടുംഭീകരൻമാരിൽ ഒരാളായ ബുർഹൻ വാനി അടക്കം മൂന്ന് ഭീകരരെ സൈന്യം വകവരുത്തി. ഹിസ്ബുൾ മുജാഹിദീന്റെ തലവന്മാരിൽ ഒരാളാണ് കൊല്ലപ്പെട്ട ബുർഹൻ വാനി. കോക്കർനാഗിലെ ബുംദൂരയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യവും പോലീസും സംയുക്‌തമായി തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന്‍ സൈന്യവും തിരിച്ചടിയ്ക്കുകയായിരുന്നു.

കശ്മീരിലെ പുതിയ തലമുറ ഭീകരരിൽ ഏറ്റവും ശക്‌തനായ ആളായാണ് 21കാരനായ വാനിയെ കരുതപ്പെടുന്നത്. 2010ൽ ഹിസ്ബുളിൽ ചേർന്ന ഇയാൾ സംഘടനയുടെ നവമാധ്യമങ്ങളിലെ മുഖമായിരുന്നു. ത്രാലിലെ സമ്പന്ന കുടുംബത്തിൽ ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ മകനായി ജനിച്ച വാനി തന്റെ പതിനഞ്ചാമത്തെ വയസിൽ ഭീകര സംഘടനയിൽ അംഗമായി. വാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അധികൃതർ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button