ലണ്ടന്‍: ആകാശച്ചുഴിയില്‍ വീണ വിമാനത്തില്‍ വച്ച് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച യുവാവിന് ജയില്‍ ശിക്ഷ. എമിറേറ്റ്സിന്റെ ദുബായ് – ബെര്‍മിങ്ഹാം വിമാനത്തില്‍ യാത്ര ചെയ്ത പാക്കിസ്ഥാന്‍ വംശജനായ ഷെര്‍സാദ് സര്‍വാര്‍ എന്ന യുവാവാണ് ഭയന്ന് അല്ലാഹു അക്ബര്‍ വിളിച്ചതിന്റെ പേരില്‍ പത്താഴ്ച്ചത്തെ തടവിന് യു.കെ കോടതി ശിക്ഷിച്ചത്. അല്ലാഹു അക്ബര്‍ വിളിച്ചതിലൂടെ മറ്റ് യാത്രക്കാരെ ഭയപ്പെടുത്തി എന്നാണ് യുവാവിനെതിരെയുള്ള ആരോപണം.
ഫെബ്രുവരിയില്‍ എമിറേറ്റ്സിന്റെ ബോയിങ് 777 വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്തില്‍ വച്ചുള്ള ഷെര്‍സാദിന്റെ പെരുമാറ്റം കണ്ട് മറ്റ് യാത്രക്കാര്‍ പലരും ഭയന്നുവിറച്ചു എന്നാണ് വിലയിരുത്തിയത്. വളരെ ശബ്ദത്തില്‍ ആവര്‍ത്തിച്ച് അല്ലാഹു അക്ബര്‍ വിളിച്ചു. ഇത് കൂടാതെ വിമാനം ലാന്‍ഡ് ചെയ്തതോടെ ഭൂം.. എന്നും ഉച്ചത്തില്‍ അദ്ദേഹം വിളിച്ചു. ഇതു കൂടിയായപ്പോള്‍ യാത്രക്കാരില്‍ ഭയം വര്‍ധിച്ചു. ദൈവത്തെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തതെങ്കിലും തെറ്റായ പ്രവര്‍ത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നുമാണ് കോടതി വിലയിരുത്തിയത്.
യുവാവിന്റെ പ്രകൃതം കണ്ട് ചില യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു പോയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദങ്ങളെയൊക്കെ ശരിവെക്കുകയാണ് കോടതി ചെയ്തത്. യുവാവിന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റത്തെ തുടര്‍ന്ന് ഇയാളെ വിമാനം ഇറങ്ങിയപ്പോള്‍ തന്നെ പൊലീസ് അറസ്റ്റു ചെയ്യുകയാണ് ഉണ്ടായത്. ലോകമെമ്പാടും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യത്തില്‍ വിമാനത്തില്‍ വച്ച് അല്ലാഹു അക്ബര്‍ ആവര്‍ത്തിച്ച് വിളിച്ചത് ഭീതിപ്പെടുത്തുന്ന വിധത്തിലായെന്നും ജഡ്ജി വിധി പ്രസ്താവനത്തില്‍ വ്യക്തമാക്കി.
Post Your Comments