ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. സിബിഐ കസ്റ്റഡിയില്‍ 48 മണിക്കൂര്‍ പിന്നിട്ടതിനു പിന്നാലെയാണ് രാജേന്ദ്ര കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
രാജേന്ദ്ര കുമാറടക്കം അറസ്റ്റിലായ അഞ്ചുപേരെയും ഡല്‍ഹി പട്യാല ഹൗസ് കോടതി അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടിരുന്നു.
രാജേന്ദ്ര കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ 50 കോടി രൂപയുടെ അഴിമതിക്കേസില്‍ തിങ്കളാഴ്ചയാണ് സിബിഐ അറസ്റ്റ്ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി സര്‍ക്കാരില്‍ നിന്ന് കരാറുകള്‍ നേടിയെടുക്കാന്‍ സ്വകാര്യ കമ്പനികളെ സഹായിച്ചു എന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
Post Your Comments