ബംഗളൂരു : സസ്പെന്‍ഷനിലായ കര്‍ണാടക ഡിവൈഎസ്പി ജീവനൊടുക്കി. ബെലഗാവിയിലെ മുറഗോഡു ഗ്രാമത്തിലാണ് വച്ചാണ് സംഭവം. കാലപ്പ ഹാന്ഡിബാഗ് എന്ന ഡിവൈഎസ്പിയാണ് ജീവനൊടുക്കിയത്.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഉള്‍പ്പെട്ടതിനാണ് ചിക്കമംഗലൂരു ഡിവൈഎസ്പിയായ ഹാന്ഡിബാഗിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഹാന്ഡിബാഗിനെ സസ്പെന്‍ഡ് ചെയ്തത്. ഗുരുതര നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ ബെലഗാവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments