ദുബായ്: ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെ കീഴില്‍ അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഒരുക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തിന് മൗവലി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നമസ്‌കാരം രാവിലെ 6 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് മലയാളത്തിലുള്ള പ്രഭാഷണവും നടക്കും. ഈദ് ഗാഹില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ലഭ്യമാണെന്നും ഇസ്ലാഹി സെന്റര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വാഹന സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍. 052 4168958 (അല്‍ഖൂസ്), 0526412578 (ദേര), 0558402751(ഖിസൈസ്), 0505545496 (ബര്‍ദുബൈ), 055 4626765 (കറാമ മസ്ജിദ് ) ഷാര്‍ജ (0554200446)
2006ലാണ് മലയാള ഭാഷയില്‍ ഈദ് ഗാഹ് നടത്തുവാന്‍ ദുബായ് ഗവണ്‍മെന്റ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് അനുമതി നല്‍കിയത്.
Post Your Comments