കൊച്ചി : എറണാകുളത്തെ പെണ്‍വാണിഭസംഘത്തിന്റെ വലയില്‍ അകപ്പെട്ട യുവതിയ്ക്ക് രക്ഷയായത് അഞ്ചംഗ സംഘ യുവാക്കളാണ്. ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവതിയെയാണ് പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ നിന്ന് യുവാക്കള്‍ രക്ഷപ്പെടുത്തിയത്..
ചെന്നൈ തമ്പാനം സ്വദേശിനിയായ അമ്മു ഭര്‍ത്താവ് വിനോദ് കുമാറുമായി പിണങ്ങിയാണ് വീടുവിട്ടിറങ്ങിയത്. ശേഷം ചെന്നൈ റെയില്‍വെ സ്‌റ്റേഷനിലെത്തിയ അമ്മു അവിടെവെച്ച് മലയാളികളായ രണ്ടു യുവാക്കളെ പരിചയപ്പെട്ടു. കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇവര്‍ ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്‍കി ചതിയില്‍പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് അമ്മു എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തി. അവിടെ നിന്നും ഓട്ടോ പിടിച്ച് തൃക്കാക്കര ഭാരതമാത കോളേജിനടുത്തെത്തി. പിന്നീട് ചെന്നൈയില്‍ വച്ചു പരിചയപ്പെട്ട യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടു. റോഡരികില്‍ ഒരു ടാറ്റ സുമോ നിര്‍ത്തിയിട്ടിട്ടുണ്ടെന്നും അതില്‍ കയറിയാല്‍ ജോലി സ്ഥലത്ത് എത്താമെന്ന് യുവാവ് അമ്മുവിനോട് പറഞ്ഞു. ഇതനുസരിച്ച് കാറിനടുത്തെത്തിയ പെണ്‍കുട്ടിയെ ഒരാള്‍ വാഹനത്തിലേക്ക് പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഒരാള്‍ ചാടിയിറങ്ങി യുവതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും അതിലുണ്ടായിരുന്ന സിം കാര്‍ഡ് നശിപ്പിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരും പുറത്തേക്ക് ഇറങ്ങിയതോടെ അമ്മു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോളാണ് മുണ്ടംവേലിക്കാരായ യുവാക്കളുടെ കാര്‍ അതുവഴി എത്തിയത്. യുവതി അപകടത്തില്‍പ്പെട്ടെന്ന് ബോധ്യമായ യുവാക്കള്‍ അവരെ പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
Post Your Comments