India

ഭാര്യയുടെ പീഡനം : ഭര്‍ത്താവും അമ്മായിമ്മയും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി

ജലന്ധര്‍ ● പഞ്ചാബിലെ ജലന്ധറില്‍ ഭാര്യയുടെ പീഡനം സഹിക്കാനാവാതെ ഭര്‍ത്താവും അമ്മായിമ്മയും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. രാംനഗര്‍ റെയില്‍വേ ക്രോസിന് സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൃഷന്‍പുര സ്വദേശികളായ ത്രിപാഠ ദേവി (55) ഇവരുടെ മകന്‍ രാമന്‍ കുമാര്‍ സെഹ്ദേവ് (33) എന്നിവരാണ്‌ കതിഹാര്‍ എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനോടുക്കിയത്. മരിച്ച രാമന്‍ കുമാറിന്റെ നിക്കറില്‍ നിന്ന് കണ്ടെടുത്ത ആധാര്‍ കാര്‍ഡാണ് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത്.

ത്രിപാഠ ദേവിയുടെ മരുമകള്‍ മോണിക്ക വീട്ടില്‍ എന്നും വഴക്കായിരുന്നുവെന്നും ഇതുമൂലമുള്ള മാനസിക സമ്മര്‍ദ്ദമാണ് ഇരുവരേയും കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും കിഷന്‍പുര നിവാസികള്‍ പറഞ്ഞു. മകനും അമ്മയും നേരത്തെ രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു.

രാമന്റെ അയല്‍വാസി രമേശ്‌ കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സി.ആര്‍.പി.സി വകുപ്പ് 174 പ്രകാരവും 306 പ്രകാരവും മോണിക്കയ്ക്കും മറ്റ് മൂന്നുപേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഏഴുവര്‍ഷം മുന്‍പാണ്‌ രാമന്‍ ലുധിയാന സ്വദേശിനിയായ മോണിക്കയെ വിവാഹം കഴിച്ചത്. രാമന്‍ ഫോക്കല്‍ പോയിന്റില്‍ വെല്‍ഡിംഗ് വര്‍ക്ക്ഷോപ്പ് നടത്തിവരികയായിരുന്നു. അഞ്ച് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്റെ പിതാവ് രജീന്ദര്‍ കുമാര്‍ മരിച്ചുപോയിരുന്നു. രാമന് വരുമാനം കുറവായിരുന്നതിനാല്‍ മോണിക്കയുമായുള്ള ബന്ധത്തെ അളിയന്‍ വരിന്ദര്‍ കുമാര്‍ എതിര്‍ത്തിരുന്നതായി പോലീസ് പറഞ്ഞു.

ആത്മഹത്യാക്കുറിപ്പ്‌ ഒന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

shortlink

Post Your Comments


Back to top button