NewsIndia

ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി റെയില്‍വേ

ഈ വര്‍ഷം ഫെബ്രുവരി 25-ആം തീയതി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച “പ്രത്യേക ബ്രാന്‍ഡ് ട്രെയിനുകള്‍” എന്ന്‍ പുറത്തിറങ്ങുമേന്നതിനെ സംബന്ധിച്ച് റെയില്‍വേ തന്നെ വ്യക്തമായ ലക്ഷ്യം നിശ്ചയിച്ചു.

ഇതില്‍ റിസര്‍വ്ഡ് യാത്രയ്ക്കുള്ള വണ്ടികളായ തേജസ്‌, ഉദയ് ഡബിള്‍-ഡെക്കര്‍, ഹംസഫര്‍ എന്നിവയും, അണ്‍-റിസര്‍വ്ഡ് യാത്രയ്ക്കുള്ള വണ്ടികളായ അന്ത്യോദയ, ദീന്‍ദയാലു എന്നിവയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്‌. ഈ തീവണ്ടികളുടെ റെയ്ക്കുകള്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ വിവിധ നിര്‍മ്മാണ യൂണിറ്റുകളിലേയും, റെയില്‍വേ വര്‍ക്ക് ഷോപ്പുകളിലേയും ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് റെയ്ക്ക് നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് റെയില്‍വേ നിര്‍ദ്ദേശം അയച്ചുകഴിഞ്ഞു.

റെയില്‍വേയ്ക്ക് ഏറ്റവും പ്രതീക്ഷയുള്ള വണ്ടികളിലൊന്നായ SMART (Specially Modified Aesthetic Refreshing Travel) കോച്ചിന്‍റെ പുറത്തിറക്കല്‍ തീയതിയായി നിശ്ചയിച്ചിരിക്കുന്നത് ജനുവരി 31, 2017 ആണ്. മറ്റു വണ്ടികളുടെ തീയതികള്‍ താഴെപ്പറയും പ്രകാരമാണ് നിശ്ചയിച്ചിരിക്കുന്നത്:

അന്ത്യോദയ എക്സ്പ്രസ്സ് – സെപ്റ്റംബര്‍ 30, 2016

ദീന്‍ദയാലു കോച്ചുകള്‍ – ഒക്ടോബര്‍ 30, 2016

തേജസ്‌ – ജൂണ്‍ 30, 2016

ഉദയ് ഡബിള്‍ ഡെക്കര്‍ – ഡിസംബര്‍ 31, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button