ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദയുടെ പരസ്യങ്ങൾക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജൻസി. പതഞ്‌ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എതിരാളികളെ മനപൂർവം അപകീർത്തിപ്പെടുത്തുന്നവയാണെന്നും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യ കണ്ടെത്തി.
പതഞ്ജലിയുടെ പരസ്യങ്ങൾ അതിശയോക്‌തിപരമാണെ ആരോപണവുമായി ഏപ്രിലിൽ മാത്രം 67 പരാതികൾ ലഭിച്ചതായും കൗൺസിൽ വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ കമ്പനിയെ അപകീർത്തിപ്പെടുത്തുകയാണെന്നു കാണിച്ച് പതജ്‌ഞലിയും കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്.
Post Your Comments