ചണ്ഡിഗഡ് : ഹരിയാനയില്‍ പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം. ഹരിയാന ഗോവംശ സംരക്ഷണ് ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ഇതനുസരിച്ച് പശുക്കടത്ത് നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക.
ഹരിയാനയില്‍ പശുക്കളെ കടത്തുന്നതോ കൊല്ലുന്നതോ പോലുള്ള സംഭവങ്ങള്‍ അറിയിക്കാനാണ് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിരിക്കുന്നത്. ഈ വിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അവര്‍ പ്രദേശത്തേക്ക് പ്രത്യേക സംഘങ്ങളെ അയയ്ക്കും. അതേസമയം പശുക്കടത്ത് തടയുന്നതിനായി റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു പരിശോധന നടത്തുമെന്ന് ഹരിയാന ഡിജിപി കെ.പി സിംഗ് അറിയിച്ചു. പശുക്കളെ കടത്തുന്നത് ഹരിയാനയില്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
Post Your Comments