KeralaNews

100-മിനിറ്റ് ഫ്രീ ടോക്ക് ടൈം എന്ന “അതുക്കും മേലെയുള്ള ഐഡിയ കൊണ്ട്” വീണ്ടും പണി മേടിച്ച് ഐഡിയ

കൊച്ചി: ഐഡിയ മൊബൈല്‍ നെറ്റ്‍വര്‍ക്കില്‍ പ്രശ്നങ്ങള്‍ ഇന്നും തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ പകല്‍ ആറ് മണിക്കൂറോളം ഐഡിയയുടെ മൊബൈല്‍ സംവിധാനങ്ങളെല്ലാം ഫ്രീസ് ആയിരുന്നു. പക്ഷേ, വൈകീട്ടോടെ സേവനം പുനസ്ഥാപിച്ചതായി കമ്പനി അറിയിക്കുകയും ചെയ്തു. പക്ഷേ പ്രശ്നങ്ങള്‍ ഇന്നും തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പല ഫോണുകളിലും പുറത്തേക്ക് വിളിക്കാനോ കോള്‍ സ്വീകരിക്കാനോ കഴിയുന്നില്ല.

തകരാറുകളെല്ലാം പൂര്‍ണമായും പരിഹരിച്ചെന്ന നിലപാടിലാണ് ഐഡിയ. ഇന്നലെത്ത തകരാര്‍ സംഭവിച്ചപ്പോള്‍ മുടങ്ങിയ സേവനങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഉപഭോക്താക്കള്‍ക്ക് 100 മിനിറ്റ് സൗജന്യ സമയം ഐഡിയ വാഗ്ദാനം ചെയ്തിരുന്നു. ഈ സൗകര്യം ഉപഭോക്താക്കള്‍ കൂട്ടത്തോടെ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ കോള്‍ വിളിക്കാനോ സ്വീകരിക്കാനോ പറ്റാത്തതിന്‍റെ കാരണമെന്നാണ് ഐഡിയയുടെ വിശദീകരണം.

shortlink

Post Your Comments


Back to top button